സഫീറിന്‍റെ കുടുംബം ഉപവാസ സമരത്തില്‍
പാലക്കാട്: മണ്ണാര്ക്കാട്ട് കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്ത്തകന് സഫീറിന്റെ കുടുംബം ഉപവാസ സമരത്തില്. സഫീറിനെ കൊലപ്പെടുത്തുന്നതിന് ഗൂഡാലോചന നടത്തിയവരെ പൊലീസ് പിടികൂടിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. കേസില് ഇതുവരെ പതിനൊന്ന് പേരാണ് അറസ്റ്റിലായിട്ടുള്ളത്.
കഴിഞ്ഞ ഫെബ്രുവരി 25ന് രാത്രിയിലാണ് മണ്ണാര്ക്കാട് നഗരത്തിലെ വസ്ത്രവില്പ്പനശാലയില് വച്ച് സഫീറിനെ ഒരു സംഘം കുത്തികൊലപ്പെടുത്തിയത്. കൃത്യത്തില് നേരില് പങ്കെടുത്ത അഞ്ച് പേരെ പൊലീസ് തൊട്ടടുത്ത ദിവസം അറസ്റ്റ് ചെയ്തു.
കൊലയ്ക്ക് സഹായം ചെയ്ത ആറ് പേര് കൂടി പിന്നീട് പിടിയിലായി. എന്നാല് സിപിഐ പ്രവര്ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നും ഗൂഡാലോചനയില് പങ്കെടുത്തവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നും ആരോപിച്ചാണ് സഫീറിന്റെ കുടുംബം മണ്ണാര്ക്കാട് പൊലീസ് സ്റ്റേഷന് മുന്നില് ഉപവാസം നടത്തിയത്.
സഫീറിന്റെ കൊലപാതകത്തില് സിപിഐ യുടെ പങ്ക് പുറത്ത് കൊണ്ടുവരണമെന്ന് എംഎല്എ എന് ഷംസുദ്ദീന് ആവശ്യപ്പെട്ടു. ഷൊര്ണൂര് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രതേക സംഘത്തിനാണ് കേസിന്റെ അന്വേഷണ ചുമതല
