ദില്ലി: കേന്ദ്ര സാഹിത്യ അക്കാദമി ഭരണ സമിതി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. ബിജെപി പിന്തുണച്ച ഒഡീഷ എഴുത്തുകാരി പ്രതിഭ റായി തോറ്റു. കന്നഡ കവിയും നോവലിസ്റ്റുമായ പുരോഗമന പക്ഷത്തിന്‍റെ ചന്ദ്രശേഖര്‍ കമ്പാര്‍ പുതിയ അധ്യക്ഷനാകും.
29 നെതിരെ 56 വോട്ടുകള്‍ക്കാണ് കമ്പാറിന്‍റെ ജയം. 89 പേരാണ് ആകെ വോട്ടുചെയ്തത്. കമ്പാറിന് 56 വോട്ടും പ്രതിഭ റായിക്ക് 29 വോട്ടുമാണ് ലഭിച്ചത്. ഒഡീഷ ബാലചന്ദ്ര നെമാടെയ്ക്ക് 4 വോട്ട് മാത്രമാണ് ലഭിച്ചത്. മാധവ് കൗശിക് വൈസ് പ്രസിഡന്‍റ് ആകും.
സംഘപരിവാര്‍ അനുകൂലികളെ ഭരണസമിതിയിലെത്തിക്കാനുള്ള നീക്കങ്ങള്‍ ശക്തമായിരുന്നു നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ അക്കാദമി തെരഞ്ഞെടുപ്പില്‍, അനുകൂലികളെ നാമനിര്‍ദേശത്തിലൂടെ സമിതിയില്‍ എത്തിക്കായിരുന്നു നീക്കം.
