ഗ്ലാസ് കയറ്റി വണ്ടിയെടുത്തില്ലെങ്കില്‍ നിന്നെ ഞാന്‍ തല്ലും; ഡ്രൈവറോട് സെയ്ഫിന്‍റെ ആക്രോശം

First Published 5, Apr 2018, 12:30 PM IST
Saif Ali Khan mistreats his driver
Highlights
  •  ഡ്രൈവറെ ഭീഷണിപ്പെടുത്തി സെയ്ഫ്

 

ജയ്പൂര്‍: കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ വിധി പ്രഖ്യാപിക്കും മുമ്പ് കോടതിയിലേക്ക് പോകും വഴി ഡ്രൈവറെ ചീത്ത വിളിച്ച് നടന്‍ സൈഫ് അലി ഖാന്‍. കോടതിയിലെത്തിയ സെയ്ഫിനെ മാധ്യമങ്ങള്‍ വളഞ്ഞു. എന്നാല്‍ വാഹനം എടുക്കാന്‍ ആവശ്യപ്പെട്ട സെയ്ഫ് ഡ്രൈറോട് മോശമായി സംസാരിക്കുകയായിരുന്നു. 

ന്യൂസ് ഏജന്‍സിയായ എഎന്‍ഐ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 'വിന്റോ ഗ്ലാസ് ഇട്ട് വണ്ടി പുറകോട്ടെടുത്തില്ലെങ്കില്‍ ഒരെണ്ണം കിട്ടും' എന്നാണ് സെയ്ഫ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയത്. സെയ്ഫിന്റെ തനി നിറം പുറത്തുവന്നു എന്നാണ് സംഭവത്തോട് ജനങ്ങളുടെ പ്രതികരണം. 

സല്‍മാന്‍ ഖാന്‍, സെയ്ഫ് എന്നിവര്‍ക്ക് പുറമെ തബു, സനാലി ബിന്ദ്രെ ബെഹല്‍ എന്നിവരും കോടതിയിലെത്തിയിരുന്നു. ഹം സാത് സാത് ഹെ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം നടന്നത്. ഈ ചിത്രത്തില്‍ സല്‍മാനൊപ്പം അഭിനയിച്ചിരുന്നത് ഇവരാണ്. 

അതേസമയം കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ഖാന്‍ കുറ്റക്കാരനെന്ന് രാജസ്ഥാനിലെ ജോധ്പൂര്‍ കോടതി വിധിച്ചു. രണ്ട് വ്യത്യസ്ത കേസുകളിലാണ് രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിധി. കേസില്‍ ഒരു വര്‍ഷവും അഞ്ച് വര്‍ഷവും തടവുശിക്ഷ വിധിച്ച കീഴ്‌ക്കോടതി വിധിക്കെതിരെയാണ് സല്‍മാന്‍ ഹോക്കോടതിയെ സമീപിച്ചത്.

20 വര്‍ഷത്തെ നിയമപോരാട്ടത്തിനു ശേഷമാണ് സല്‍മാന്‍ഖാന്‍ ശിക്ഷിക്കപ്പെടുന്നത്. ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ കൈവശംവച്ച കേസില്‍ സല്‍മാനെ കോടതി വെറുതേ വിട്ടിരുന്നു. സല്‍മാനടക്കം ഏഴുപേരാണ് കേസിലെ പ്രതികള്‍. 1998 സെപ്റ്റംബര്‍ 26ന് ജോദ്പൂരിലെ ഭവാദില്‍ വച്ചും 28ന് ഗോദാഫാമില്‍ വച്ചുമാണ് സല്‍മാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയത്. 
 


 

loader