താന്‍ കണക്ക്കൂട്ടിയതിലും അധികം വോട്ടുകള്‍ തനിക്ക് ലഭിച്ചുവെന്നാണ് അദ്യ ഫലസൂചനകള്‍ ലഭിച്ചശേഷം സജി ചെറിയാന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.
ചെങ്ങന്നൂര്: രണ്ടാം റൗണ്ട് വോട്ടെണ്ണല് പുരോഗമിക്കുമ്പോഴും എല്ഡിഎഫിന് വ്യക്തമായ മേധാവിത്വം. 2186 വോട്ടുകള്ക്കാണ് ഇപ്പോള് എല്ഡിഎഫ് സ്ഥാനാര്ത്ഥി സജി ചെറിയാന് ലീഡ് ചെയ്യുന്നു. മാന്നാര് പഞ്ചായത്തിന് ശേഷം ഇപ്പോള് പാണ്ടനാട് പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണിക്കൊണ്ടിരിക്കുന്നത്. താന് കണക്ക്കൂട്ടിയതിലും അധികം വോട്ടുകള് തനിക്ക് ലഭിച്ചുവെന്നാണ് അദ്യ ഫലസൂചനകള് ലഭിച്ചശേഷം സജി ചെറിയാന് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. മാന്നാര്, പാണ്ടനാട്, തിരുവന്വണ്ടൂര്, ചെങ്ങന്നൂര് നഗരസഭ, മുളക്കുഴ, ആല, പുലിയൂര്, ബുധനൂര്, ചെന്നിത്തല, ചെറിയനാട്, വെണ്മണി എന്നിങ്ങനെയാണ് വോട്ടെണ്ണുന്നത്.
