'ഇവർക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്'
കൊച്ചി: ആർടിഎഫുകാർ മാത്രമല്ല കേസിൽ പ്രതികളെന്ന് ശ്രീജിത്തിന്റെ സഹോദരൻ സജിത്ത്. സിഐയും എസ്ഐയും ഉൾപ്പെടെയുള്ളവർ കേസിൽ പ്രതികളാണ്.ഇവർക്കെതിരെ കൂട്ടു പ്രതികൾ മുഴുവൻ മൊഴി നൽകിയിട്ടുണ്ടെന്നും സജിത് പറഞ്ഞു.
ശ്രീജിത്തിന്റെ മരണത്തില് ആര്ടിഎഫുകാരായ സന്തോഷ്, സുമേഷ്, ജിതിന്രാജ് എന്നിവാരണ് അറസ്റ്റിലായത്. ഇവരെ ഇന്ന് പറവൂര് കോടതിയില് ഹാജരാക്കി. അറസ്റ്റിലാകുന്നതിന് മുമ്പ് സന്തോഷ്,സുമേഷ്,ജിതിന് രാജ് എന്നിവര് സംസാരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. തങ്ങളെ കുടുക്കിയതാണെന്നാണ് ഇവര് വീഡിയോയിലൂടെ വെളിപ്പെടുത്തിയത്.
