പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ശ്രീജിത്തിന്‍റെ സഹോദരന്‍

First Published 11, Apr 2018, 11:28 AM IST
sajith revels to asianet news
Highlights
  • മര്‍ദ്ദനമേറ്റ് അവശനായി നിലത്തു കിടന്ന ദീപകിനെ ചവിട്ടിയാണ് എണ്ണീപ്പിച്ചത്

വരാപ്പുഴ:പോലീസ്  ക്രൂരമായി മര്‍ദ്ദിച്ചെന്ന് പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്‍റെ സഹോദരന്‍ സജിത്ത്. തന്നേയും ശ്രീജിത്തിനേയും പോലീസ് മാറിമാറി മര്‍ദ്ദിക്കുകയായിരുന്നു. വീട്ടില്‍ നിന്നാരംഭിച്ച മര്‍ദ്ദനം സ്റ്റേഷനില്‍ വച്ചും തുടര്‍ന്നെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് സജിത്ത് വെളിപ്പെടുത്തി.

രാത്രി വീട്ടില്‍ കിടന്നുറങ്ങുന്പോള്‍ ആണ് മൂന്ന് പോലീസുകാര്‍ വന്ന് തങ്ങളെ പിടികൂടിയത്. സ്റ്റേഷനിലെത്തിയ ശേഷം പേരും വിവരങ്ങളും പറഞ്ഞാല്‍ വിടാം എന്ന് പറഞ്ഞാണ് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തങ്ങളെ കൂട്ടിക്കൊണ്ടു പോയത്. വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ തന്നെ മര്‍ദ്ദനം ആരംഭിച്ചിരുന്നു. സ്റ്റേഷനിലെത്തിയ ശേഷം വാരാപ്പുഴ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ വകയായിരുന്നു മര്‍ദ്ദനം.

വരാപ്പുഴ എസ്.ഐ ദീപകായിരുന്നു മര്‍ദ്ദനത്തിന് നേതൃത്വം കൊടുത്തത്. മര്‍ദ്ദനമേറ്റ് അവശനായി നിലത്തു കിടന്ന ദീപകിനെ ചവിട്ടിയാണ് എണ്ണീപ്പിച്ചത്. ശ്രീജിത്തിന് വയ്യെന്ന് പറഞ്ഞെങ്കിലും തുടര്‍ന്നും മര്‍ദ്ദിക്കുയായിരുന്നുവെന്നും സജിത്ത് പറയുന്നു.വാസുദേവന്‍റെ ആത്മഹത്യയുമായോ വീടാക്രമിച്ചതുമായോ തനിക്കോ സഹോദരനോ യാതൊരു ബന്ധവുമില്ലെന്നും സഹോദരന്‍റെ സംസ്കാര ചടങ്ങുകള്‍ക്കായി പുറത്തിറങ്ങിയ സജിത്ത് പറയുന്നു. 
 

loader