സജ്ജൻ കുമാറിനെ വെറുതെ വിട്ട വിചാരണ കോടതി നടപടി റദ്ദാക്കി കൊണ്ടാണ് ദില്ലി ഹൈക്കോടതി ശിക്ഷ വിധിച്ചത്. 

ദില്ലി: സിഖ് വിരുദ്ധ കലാപത്തിൽ കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിനെ വെറുതേ വിട്ട നടപടി ദില്ലി ഹൈക്കോടതി റദ്ദാക്കി. സജ്ജൻ കുമാറിനെ വെറുതെ വിട്ട വിചാരണ കോടതി നടപടി റദ്ദാക്കി കൊണ്ടാണ് ദില്ലി ഹൈക്കോടതി ശിക്ഷ വിധിച്ചത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെ നടന്ന 1984 ലെ സിഖ് വിരുദ്ധ കലാപകേസിൽ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ വിചാരണക്കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ഈ നടപടിയാണ് ദില്ലി ഹൈക്കോടതി റദ്ദാക്കി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. വിചാരണ കോടതി ഉത്തരവിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലിലാണ് വിധി.