സലാല: മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.ഇടുക്കി നെടുങ്കണ്ടം സ്വദേശിനി ഷെബിന്‍ ആണ്  താമസിച്ചിരുന്ന ഫ്‌ളാറ്റിൽ  കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. ഒരു സ്വകാര്യ ക്ലിനിക്കിലെ  നേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു  ഷെബിൻ .

ഇന്ന് വൈകുന്നേരം  ആറു മണിയോട് കൂടിയാണ് സലാല ദോഫാര്‍ ക്ലിബിന് സമീപത്തെ ഫ്‌ളാറ്റിൽ ഷെബിനെ മരിച്ച നിലയിൽ കാണപെട്ടതു. ഭർത്താവ് ജീവൻ  ജോലി കഴിഞ്ഞു മടങ്ങി  ഫ്ലാറ്റിൽ എത്തിയപ്പോഴാണ്, ഭാര്യ മരിച്ച നിലയിൽ കണ്ടെത്തിയത് .

ഷെബിൻ  സലാലയിലെ  ഒരു സ്വകാര്യ ക്ലിനിക്കിലെ  നേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു. ഭർത്താവ് ജീവൻ സലാലയിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. പോലീസ് സംഭവ സ്ഥലത്തു എത്തി അന്വേഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കൊലപാതകവുമായി ബന്ധപെട്ട കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല . 

ഒരു വർഷത്തിനിടയിൽ സലാലയിൽ കൊല്ലപെടുന്ന മൂന്നാമത്തെ മലയാളി യുവതി ആണ്  ഷെബിൻ. കഴിഞ്ഞ വർഷം ഏപ്രിൽ ഇരുപത്തിനായിരുന്നു അങ്കമാലി  സ്വദേശിനി ചിക്കൂ റോബർട്  കൊല്ലപെട്ടതു, ഈ മാസം ആദ്യം തിരുവനതപുരം നെടുമങ്ങാട്  സ്വാദേശിനി  സിന്ധു കുമാരിയും  സലാലയിൽ കൊല്ലപെടുകയുണ്ടായി.