'സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തെ  ഉദ്യേഗസ്ഥര്‍ പരാജയപ്പെടുത്തി'

തിരുവനന്തപുരം: സര്‍ക്കാരിന്റെ സാലറി ചലഞ്ച് പൂര്‍ണ്ണ പരാജയമെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പുറത്തു വിട്ട കണക്കുകളെല്ലാം പച്ചക്കള്ളമാണ്.

സെക്രട്ടറിയേറ്റില്‍ മാത്രം 1500  ഓളം ജീവനക്കാര്‍  വിസമ്മത പത്രം  നല്‍കിയെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ എയിഡഡ് സ്‌കൂളില്‍ 70 ശതമാനം അധ്യാപകരും  സാലറി ചലഞ്ചിനോട് നോ പറഞ്ഞു. സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തെ  ഉദ്യേഗസ്ഥര്‍ പരാജയപ്പെടുത്തിയെന്നും ചെന്നിത്തല വ്യക്തമാക്കി