ഓഫീസില്‍ താമസിച്ച് വരുന്നവര്‍ക്കെതിരെ നടപടി

ദില്ലി: ഓഫീസില്‍ താമസിച്ച് വരുന്നവര്‍ക്കെതിരെ നടപടിയുമായി ദില്ലി നഗരവികസന മന്ത്രി സത്യന്തേര്‍ ജെയ്ന്‍. തിങ്കളാഴ്ച മുതല്‍ താമസിച്ച് വരുന്നവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാനാണ് മന്ത്രി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനോട് പറഞ്ഞത്. 

താമസിച്ച് വരുന്നവരുടെ ശമ്പളം കട്ട് ചെയ്യാനും നിര്‍ദേശമുണ്ടെന്ന് എന്‍ഡിറ്റിവി റിപ്പോര്‍ട്ട് ചെയ്യുന്നു. നഗര വികസന വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ ഹാജര്‍ മന്ത്രി വെള്ളിയാഴ്ച പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് പല സീനിയര്‍ ഉദ്യോഗസ്ഥരും രാവിലെ ജോലി സ്ഥലത്ത് എത്തിയിരുന്നില്ല എന്ന് കണ്ടെത്തിയത്.