മഞ്ചേരി: കൈക്കൂലി വാങ്ങുന്നതിനിടെ വാണിജ്യ നികുതി വകുപ്പ് ഓഫീസര്‍ പിടിയില്‍. വാണിജ്യ നികുതി വകുപ്പ് ഓഫീസിലെ വി പി യൂസഫ് ആണ് 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായത്.
മഞ്ചേരിയിലെ കമ്പ്യൂട്ടര്‍ വേള്‍ഡ് എന്ന സ്ഥാപനത്തിന്റെ ഉടമയായ അബ്ദുല്‍ രെഹ്മാണില്‍ നിന്നും കൈക്കൂലി വാങ്ങുന്നത് ഇടയിലാണ് യുസഫ് പിടിയിലാവുന്നത്. 2010-11 വര്‍ഷത്തെ സെയില്‍സ് ടാക്‌സ് റിടേണ്‍ ശരിയാക്കുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ആദ്യം ലാപ്‌ടോപ് ആയിരുന്നു ആവശ്യപ്പെട്ടിരുന്നത്
എന്നാല്‍ പിന്നീട് പണം ആവശ്യപ്പെട്ടു.വിജിലന്‍സ് ഡിവൈഎസ്പി എ രാമചന്ദ്രന്‍ നല്‍കിയ 2000 രൂപയുടെ അഞ്ച് നോട്ടുകള്‍ അബ്ദുല്‍ റഹ്മാന്‍ യൂസഫിന് നല്‍കുകയായിരുന്നു. തുടര്‍ന്ന് യൂസഫില്‍ നിന്ന് നോട്ടുകള്‍ കണ്ടെത്തുകയും ചെയ്തു. പ്രതിയെ വിജിലന്‍സ് കോടതി ജഡ്ജി മുന്‍പാകെ ഹാജരാക്കും.
