പച്ചക്കറി കൃഷിയില്‍ മികച്ച് നേട്ടവുമായി കര്‍ഷകന്‍ പതിനഞ്ച് വര്‍ഷമായി വിവിധതരം കൃഷികളുമായി സ‍ജീവം

ആലപ്പുഴ: ഓരുവെള്ളത്തെ അതിജീവിച്ച് പച്ചക്കറി കൃഷിയില്‍ മികച്ച നേട്ടവുമായി കര്‍ഷകന്‍. കായലരോത്തെ തന്‍റെ കൃഷിയിടത്തിലെ ഓരുവെള്ളത്തെ അതിജീവിച്ച് കൃഷിയില്‍ മികച്ച് വിളവ് നേടിയത് അരുക്കുറ്റിപഞ്ചായത്ത് രണ്ടാം വാര്‍ഡ് കിണാത്തുകുമ്പേല്‍ ടി.എസ് ദാസനാണ്. രണ്ടര മീറ്റര്‍ നീളമുള്ള പടവലമാണ് ഇക്കുറി കൃഷിയിടത്തില്‍ വിളഞ്ഞത്.

പതിനഞ്ച് വര്‍ഷമായി വിവിധതരത്തിലുള്ള കൃഷി ദാസന്‍ ചെയ്യുന്നുണ്ട്. ഉപ്പിനെ അതിജീവിച്ചുള്ള ഒരു പരീക്ഷണം തന്നെയാണ് ദാസന്റെ കൃഷി. ഇതുവരെയും കൃഷിയില്‍ മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് ദാസന്‍ പറയുന്നു. ജൈവവളങ്ങളാണ് 10 സെന്റ് സ്ഥലത്തെ കൃഷിക്ക് ഉപയോഗിക്കുന്നത്. അരൂക്കുറ്റി കൃഷി ഓഫീസര്‍ ആനി ആന്റണിയാണ് ദാസന് ആവശ്യമായ സഹായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുന്നത്.