കൃഷ്‌ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ സല്‍മാന്‍ഖാന്‍ മാത്രം കുറ്റക്കാരന്‍

ദില്ലി:കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻഖാൻ കുറ്റക്കാരൻ . രാജസ്ഥാനിലെ ജോധ്പൂർ കോടതിയുടേതാണ് വിധി. രണ്ട് വ്യത്യസ്ത കേസുകളിലാണ് രാജസ്ഥാൻ ഹൈക്കോടതിയുടെ വിധി. കേസില്‍ ഒരു വർഷവും അഞ്ച് വർഷവും തടവുശിക്ഷ വിധിച്ച കീഴ്ക്കോടതി വിധിക്കെതിരെയാണ് സൽമാൻ ഹോക്കോടതിയെ സമീപിച്ചത്. വാദം കേൾക്കൽ നേരത്തെ അവസാനിച്ചിരുന്നു. 

20 വര്‍ഷത്തെ നിയമപോരാട്ടത്തിനു ശേഷമാണ് സല്‍മാന്‍ഖാന്‍ ശിക്ഷിക്കപ്പെടുന്നത്. ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ കൈവശംവച്ച കേസില്‍ സല്‍മാനെ കോടതി വെറുതേ വിട്ടിരുന്നു. ശിക്ഷ കോടതി ഉടന്‍ പ്രഖ്യാപിക്കും. ആറു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാമെന്ന് കുറ്റമാണിത്.

സൽമാനടക്കം ഏഴുപേരാണ് കേസിലെ പ്രതികൾ. 1998 സെപ്റ്റംബർ 26ന് ജോദ്പൂരിലെ ഭവാദിൽ വച്ചും 28ന് ഗോദാഫാമിൽ വച്ചുമാണ് സൽമാൻ കൃഷ്ണമൃഗത്തെ വേട്ടയാടിയത്. ഹം സാഥ് സാഥ് ഹേൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം.