സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

First Published 6, Apr 2018, 7:16 AM IST
Salman Khans bail plea will be considered today
Highlights
  • ജയിലില്‍ സല്‍മാന്‍ ഖാന്റെ ജീവന് ഭീഷണിയുണ്ടെന്നും അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നു.

ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേടയാടിയ കേസില്‍ സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ ജോധ്പൂര്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ജയിലില്‍ സല്‍മാന്‍ ഖാന്റെ ജീവന് ഭീഷണിയുണ്ടെന്നും അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നു.

അഞ്ച് വര്‍ഷം തടവുശിക്ഷ നല്‍കിയ വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പീലും നല്‍കും.  ചിങ്കാര മാനുകളെ വേട്ടയാടിയ കേസുകളില്‍ ഹൈക്കോടതി സല്‍മാനെ വെറുതെ വിട്ടതാണെന്നും സമാനമായ കേസാണിതെന്നുമാണ് സല്‍മാന്റെ വാദം. ജാമ്യം നല്‍കിയാല്‍ അപ്പീല്‍ നല്‍കാനാണ് സല്‍മാനെതിരെ കേസ് നല്‍കിയ ബിഷ്‌ണോയ് സമുദായത്തിന്റെ തീരുമാനം. 

സെയ്ഫ് അലി ഖാനും തബുവും അടക്കമുള്ള അഞ്ച് പ്രതികളെ വെറുതെ വിട്ടതിനെതിരെയും ബിഷ്‌ണോയി വിഭാഗം അപ്പീല്‍ നല്‍കും. ജയിലില്‍ സുരക്ഷാ ഭീഷണിയില്ലെന്നും മൂന്ന് ഭടന്മാരെ സല്‍മാന്റെ ജയിലിന് പുറത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജയില്‍ ഡിഐജി പറഞ്ഞു. അഭിഭാഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സല്‍മാനെ കാണാന്‍ അനുമതിയുണ്ട്
 

loader