അഖിലേഷ് യാദവിന്റെ പുതിയ സ്ഥാനാര്‍ത്ഥിപ്പട്ടിക പാര്‍ട്ടി അധ്യക്ഷനും പിതാവുമായ  മുലയം സിങ് യാദവുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് തയ്യാറാണന്നെ പ്രഖ്യാപനമായിരുന്നു. അഖിലേഷ് നിര്‍ദ്ദേശിച്ചവരുടെ പേരുകള്‍ മുലയം തള്ളിയതിനു പിന്നാലെ പരസ്യമായി അതൃപ്തി അറിയിച്ചെങ്കിലും മുലായം ചെവിക്കൊണ്ടില്ല. സമവായ ചര്‍ച്ചയിലും അനുകൂല തീരുമാം ഉണ്ടാകാത്തതോടെയാണ് പാര്‍ട്ടിയിലെ ഭിന്നത പിളര്‍പ്പിലേക്കെത്തിക്കുന്നത്. തെരഞ്ഞെടുപ്പ്  പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ അഖിലേഷ് അനൂകൂലികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പാര്‍ട്ടിയില്‍ ശക്തി തെളിയിക്കുന്നതിന്റെ ഭാഗമായാണ് അഖിലേഷ്, പാര്‍ട്ടി നേതാക്കളുടെ യോഗം വീണ്ടും വിളിച്ചത്. നിലവിലെ 161 എം.എല്‍.എമാരെയും പുതിയ പട്ടികയില്‍ അഖിലേഷ് ഉള്‍പ്പെടുത്തിരുന്നു. അതേസമയം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശിവപാല്‍ യാദവ് 64 പേരുടെ പുതിയ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. സമാജ്‍വാദി പാര്‍ട്ടിയിലെ തര്‍ക്കം ബി.ജെ.പിക്കും ബി.എസ്.പിക്കം ഗുണകരമാകുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍