ശിവപാല്‍ യാദവ് ഉള്‍പ്പടെ നാല് പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന മുലായം സിംഗ് യാദവിന്റെ നിര്‍ദ്ദേശം അഖിലേഷ് അംഗീകരിച്ചുവെന്നാണ് സൂചന. പരസ്യവിഴുപ്പലക്കലിലേക്ക് നയിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടുന്നതിന് മുലായം അഖിലേഷിനെയും ശിവ്പാല്‍ യാദവിനെയും ഒരുമിച്ചിരുത്തി ചര്‍ച്ച നടത്തുകയായിരുന്നു. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്നും പാര്‍ട്ടിയും കുടുംബവും ഒറ്റക്കെട്ടാണെന്നും മുലായംസിംഗ് യാദവ് വിശദീകരിച്ചു

പുറത്താക്കിയ മന്ത്രിമാരെ തിരിച്ചെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. 2012ല്‍ തനിക്കായിരുന്നു ജനങ്ങള്‍ ഭൂരിപക്ഷം നല്‍കിയതെന്ന് അഖിലേഷിന് മറുപടിയായി മുലായം പറഞ്ഞു. ഇനി ഉത്തരവാദിത്വം അഖിലേഷിനാണ്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മുഖ്യമന്ത്രിയെ മാറ്റില്ല. അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് ശേഷം തീരുമാനിക്കുമെന്നും മുലായം സിംഗ് യാദവ് പറഞ്ഞു.അഖിലേഷിനെ വിമര്‍ശിച്ച മുലായം പക്ഷെ വിവാദങ്ങളിലേക്ക് അമര്‍സിംഗിനെ വലിച്ചിഴക്കരുതെന്നും ആവശ്യപ്പെട്ടു. 

ശിവ്പാല്‍യാദവ് ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുത്ത വാര്‍ത്താസമ്മേളത്തില്‍ പക്ഷെ അഖിലേഷ് പങ്കെടുത്തില്ല. താല്ക്കാലികവെടിനിര്‍ത്തല്‍മാത്രമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഇത് എത്രനാള്‍ നീളുമെന്നാണ് ഇനി അറിയേണ്ടത്.