കോഴിക്കോട്: മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കാൻ വഖഫ് ബോഡ് ചെയർമാൻ റഷീദലി ശിഹാബ് തങ്ങൾ, യൂത്ത് ലീഗ് പ്രസിഡന്‍റ് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർക്ക് സമസ്തയുടെ വിലക്ക്.
ചേളാരിയിൽ ചേർന്ന സമസ്ത യോഗത്തിലാണ് തീരുമാനം. സ്വയം വെള്ള പൂശാനാണ് സുന്നി നേതൃത്വത്തെ മുജാഹിദുകൾ സമ്മേളനത്തിലേക്ക് ക്ഷണിച്ചതെന്നു സമസ്ത നേതൃത്വം കുറ്റപ്പെടുത്തി. നാളെ മുതൽ മലപ്പുറത്തെ കൂരിയാട്ടാണ് മുജാഹിദ് സമ്മേളനം
സമസ്ത ഏകോപന സമിതി യോഗത്തിൽ പ്രസിഡന്‍റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സി ആലിക്കുട്ടി മുസല്യാർ, ഹമീദ് ഫൈസി അമ്പലക്കടവ്, നാസർ ഫൈസി കൂടത്തായി തുടങ്ങിയവർ പങ്കെടുത്തു.
