അന്ന് അര്‍ജന്‍റീനയെ തുണച്ചത് മെസിയുടെ ഹാട്രിക്
സെന്റ് പീറ്റേഴ്സ്ബര്ഗ്: ഇന്ന് അഭിമുഖീകരിക്കുന്ന പോലെ വലിയ സമര്ദം അര്ജന്റീന അടുത്ത കാലത്ത് അനുഭവിച്ചത് ലോകകപ്പ് യോഗ്യതയ്ക്കായുള്ള അവസാന പോരാട്ടത്തിലാണ്. ആരാധകരുടെ ആശങ്കകള് അസ്ഥാനത്താക്കി, അര്ജന്റീന അന്ന് ലോകകപ്പ് യോഗ്യത നേടി. ഹാട്രിക്ക് മികവുമായി ലയണല് മെസി മുന്നില്നിന്ന് പടനയിച്ചപ്പോഴാണ് ഇക്വഡോറിനെതിരെ തകര്പ്പന് ജയം അര്ജന്റീനയ്ക്ക് സ്വന്തമായത്.
ദക്ഷിണഅമേരിക്കന് ലോകകപ്പ് യോഗ്യതാറൗണ്ടില് ഇക്വഡോറിനെതിരായ ജീവന്മരണപോരാട്ടത്തില് 3-1ന് ആയിരുന്നു അര്ജന്റീയുടെ ജയം. സമനിലപോലും മരണക്കയത്തിലാക്കുമായിരുന്ന കളിയില് ഒരു ഗോള് വഴങ്ങിയ ശേഷമാണ് അര്ജന്റീന തിരിച്ചടിച്ച് ലീഡും ജയവും ഒപ്പം ലോകകപ്പ് യോഗ്യതയും കൈപ്പിടിയിലൊതുക്കിയത്. ദക്ഷിണഅമേരിക്കന് ഗ്രൂപ്പില് 28 പോയിന്റുമായി മൂന്നാമന്മാരായാണ് അര്ജന്റീന ലോകകപ്പിന് യോഗ്യത നേടിയത്.
ഇപ്പോള് വീണ്ടും വിജയമല്ലാതെ മറ്റൊന്നും മുന്നോട്ടുള്ള കുതിപ്പിന് സഹായകമാകില്ലെന്ന് ഉറപ്പാകുമ്പോള് അര്ജന്റീന പ്രതീക്ഷിക്കുന്നതും ഇങ്ങനെയൊരു മിന്നുന്ന പ്രകടനമാണ്. അത് ടീം എന്ന നിലയിലും മെസി എന്ന താരത്തില് നിന്നുമുണ്ടായില്ലെങ്കില് 2002ന് ശേഷം ആദ്യമായി പ്രാഥമിക റൗണ്ടില് അര്ജന്റീന പുറത്താകും.
മത്സരത്തിലെ ഗോളുകള് കാണാം...
