നിപ വൈറസ് ബാധ വവ്വാലുകളുടെ സാംപിൾ അയച്ചു ഭോപ്പാലിൽ പരിശോധിക്കും നിപ മുൻകരുതൽ ശക്തമാക്കി ആരോഗ്യവകുപ്പ്

കോഴിക്കോട്: പഴം തിന്നുന്ന വവ്വാലിൽ നിന്നാണോ നിപ്പാ വൈറസ് ബാധ ഉണ്ടായതെന്ന് സ്ഥിരീകരിക്കാൻ സാംപിൾ പരിശോധനക്ക് അയച്ചു. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ആനിമല്‍ ഡിസീസിസിലാണ് പരിശോധന നടത്തുന്നതത്. രണ്ട് പേർ കൂടി നിപ്പ ബാധിച്ച് മരിച്ചതോടെ ജനങ്ങൾ വീണ്ടും ഭീതിയിലായി.

രാവിലെയാണ് മൂന്ന് വവ്വാലുകളുടെ സാംപിൾ വിമാനമാർഗ്ഗം ഭോപ്പാലിലേക്ക് അയച്ചത്. രണ്ട് വവ്വാലുകളുടെ സാംപിൾ പൂനെയിയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും പരിശോധിക്കും. ഭോപ്പാലിൽ നിന്ന് പരിശോധനാ ഫലം 48 മണിക്കൂർ കഴിഞ്ഞേ ലഭിക്കുകയുള്ള. ചങ്ങരോത്തെ വളച്ച് കെട്ടി മൂസയുടെ വീട്ടിലെ മുയലിന്‍റെ സാംപിളും പരിശോധനക്ക് അയച്ചിട്ടുണ്ട്.

നിപ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട്ടോ ജില്ലാ കോടതി സീനിയർ സൂപ്രണ്ട് മധുസൂദനൻ, കൊടിയത്തൂർ നെല്ലിക്കാപ്പറമ്പിലെ ഡ്രൈവർ അഖിൽ എന്നിവർ മരിച്ചതോടെ ആരോഗ്യ വകുപ്പ് മുൻകരുതൽ ശക്തമാക്കി. ചങ്ങരോത്തിന് പുറത്തു നിന്നുള്ളവർക്കെല്ലാം മെഡിക്കൽ കോളേജിൽ നിന്നാണ് നിപ ബാധിച്ചിട്ടുള്ളത്. ഇതിനകം 16 പേർ മരിച്ചപ്പോൾ , 2 പേർ ചികിത്സയിലാണ്. 8 പേരെ ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിശോധനാ ഫലം ഇന്നു വരും.

രോഗികളുമായി ഇടപഴകിയിട്ടുള്ള 1353 പേരുടെ പട്ടികയാണ് നിരീക്ഷണ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. നിപ്പോ റിപ്പോർട്ട് ചെയ്തിട്ടുള്ള മറ്റിടങ്ങളിൽ മരണ നിരക്ക് 60 മുതൽ 70 ശതമാനം വരെയാണെങ്കിൽ കോഴിക്കോട് നിലവിൽ ഇത് 90 ശതമാനം ആണ്. അതിനിടെ ജപ്പാൻജ്വരത്തെ തുടർന്ന് വീട്ടമ മരിച്ച വടകട അഴിയൂരിലും, ഡങ്കപ്പനി റിപ്പോർട്ട് ചെയ്ത വില്യാപ്പള്ളി പഞ്ചായത്തിലെ കൊളത്തൂരിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. കൊതുക് നശീകരണം പ്രവർത്തനങ്ങളാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്നത്.