Asianet News MalayalamAsianet News Malayalam

സനല്‍ വധം: ഹരികുമാറും സുഹൃത്തും മധുര വിട്ടെന്ന് സൂചന

ഹരികുമാര്‍ പൊലീസില്‍ കീഴടങ്ങുമെന്ന സൂചനകള്‍ നേരത്തേ ലഭിച്ചിരുന്നെങ്കിലും ഇതിന് സാധ്യതയില്ലെന്നാണ് ഇപ്പോള്‍ പൊലീസ് വ്യക്തമാക്കുന്നത്. ഹരികുമാറും സുഹൃത്തായ ബിനുവും ഒരുമിച്ചാണ് ഒളിവിൽ സഞ്ചരിക്കുന്നതെന്നാണ് ഒടുവിലായി ക്രൈംബ്രാഞ്ച്
പുറത്തുവിട്ടിരിക്കുന്ന വിവരം. 

SANAL MURDER CASE ACCUSED MOVES FROM MADHURA SAYS CRIME BRANCH
Author
Thiruvananthapuram, First Published Nov 10, 2018, 12:13 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകര സനൽ വധക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനായി അന്വേഷണം ഊർജ്ജിതമാകുന്നതിനിടെ ഹരികുമാറും സുഹൃത്ത് ബിനുവും മധുരവിട്ടുവെന്ന് ക്രൈംബ്രാഞ്ച്. സംഭവം നടന്ന് 6 ദിവസമായിട്ടും പ്രതിയെ പിടികൂടാത്തതിൽ നാട്ടുകാർക്കും ബന്ധുക്കൾക്കുമിടയിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. 

ഹരികുമാര്‍ പൊലീസില്‍ കീഴടങ്ങുമെന്ന സൂചനകള്‍ നേരത്തേ ലഭിച്ചിരുന്നെങ്കിലും ഇതിന് സാധ്യതയില്ലെന്നാണ് ഇപ്പോള്‍ പൊലീസ് വ്യക്തമാക്കുന്നത്. ഹരികുമാറും സുഹൃത്തായ ബിനുവും ഒരുമിച്ചാണ് ഒളിവിൽ സഞ്ചരിക്കുന്നതെന്നാണ് ഒടുവിലായി ക്രൈംബ്രാഞ്ച് പുറത്തുവിട്ടിരിക്കുന്ന വിവരം. ഹരികുമാറിന്റെ സഹോദരനോട് ക്രൈംബ്രാഞ്ച് ഓഫീസിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഹരികുമാറിന് സേനയ്ക്കുള്ളില്‍നിന്ന് സഹായം കിട്ടുന്നുണ്ടെന്നും പൊലീസിലുള്ള വിശ്വാസം ഓരേ ദിവസവും കുറയുകയാണെന്നും സനല്‍കുമാറിന്‍റെ സഹോദരി പറഞ്ഞു. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യവും ബന്ധുക്കളില്‍നിന്ന് ഉയരുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios