എല്ലാവരും സിന്ധുവിനെ ആഘോഷിക്കുകയാണല്ലോ! എന്നാല്‍ ഞാനൊന്നു തുപ്പിയാലോ? ഓ ഇതിലൊക്കെ എന്തിരിക്കുന്നു ഇത്ര ആഘോഷിക്കാന്‍!! എന്നായിരുന്നു കഴിഞ്ഞ ദിവസം സനല്‍ കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. രൂക്ഷമായ വിമര്‍ശനമാണ് തുടര്‍ന്ന് അദ്ദേഹത്തിന് ഏല്‍ക്കേണ്ടി വന്നത്. ഇതിന് ശേഷമാണ് അദ്ദേഹം ഇന്ന് അക്കാര്യത്തില്‍ വിശദീകരണവുമായി ഫേസ്ബുക്കില്‍ പുതിയ പോസ്റ്റിടുകയായിരുന്നു. മനസിലാക്കലിനെക്കുറിച്ചും മാനസികാവസ്ഥകളെക്കുറിച്ചുമൊക്കെയുള്ള ഒരു ഭീതിതമായ തിരിച്ചറിവാണ് കഴിഞ്ഞ രണ്ടുദിവസമായി ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പോസ്റ്റില്‍ പറയുന്നു. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ...