കാസര്‍ഗോഡ് ജില്ലയില്‍ മണല്‍ കൊള്ളയ്‌ക്കെതിരെ പോലീസ് നടപടി ശക്തമാക്കി. ഓപ്പറേഷന്‍ ചന്ദ്രഗിരി എന്ന പേരില്‍ നടപ്പാക്കിയ പ്രത്യേക പരിശോധനയില്‍ മണൽ കടത്തുന്ന തോണികള്‍ പൊലീസ് പിടികൂടി നശിപ്പിച്ചു.
വിവിധ കടവുകളിലായി സൂക്ഷിച്ചിരുന്ന 26 അനധികൃത തോണികളാണ് പൊലീസ് പരിശോധനയില്‍ കണ്ടെത്തിയത്. എഞ്ചിന്‍ ഘടിപ്പിച്ചതടക്കം മണല്‍കൊള്ളക്ക് ആധുനിക സൗകര്യങ്ങളേര്‍പ്പെടുത്തിയതുന്നതാണ് തോണികളിലധികവും. പെരുമ്പള, തെക്കില്‍, ചന്ദ്രഗിരി, തുരുത്തി, ചെമ്മനാട് ഭാഗങ്ങളില്‍ നിന്ന് കണ്ടെടുത്ത അനധികൃത തോണികള്‍ ഭാഗത്ത് കൂട്ടിയിട്ട് പൊലീസ് നശിപ്പിച്ചു.
ഒരു ഇടവേളയ്‍ക്കു ശേഷം അടുത്തകാലത്ത് മണല്‍കൊള്ള കാസര്‍ഗോഡ് വീണ്ടും സജീവമായിരുന്നു. മണല്‍ വാരുന്നതിന്‍റേയും വില്‍ക്കുന്നതിന്‍റേയും പേരില്‍ മാഫിയകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും അടുത്തിടെ വര്‍ദ്ധിച്ചിരുന്നു. അനധികൃത മണല്‍ കടത്ത് പിടികൂടിയതിന്‍റെ പേരില്‍ രണ്ടു റന്യൂ ഉദ്യോഗസ്ഥരെ അക്രമിച്ചതും പൊലീസ് ഉദ്യോഗസ്ഥരെ പുഴയില്‍ തള്ളിയിട്ട സംഭവും ഉണ്ടായി.ഇതോടെയാണ് പ്രത്യേക സംഘത്തെ നിയോഗിച്ച് പൊലീസ് നടപടി ശക്തമാക്കിയത്.
