Asianet News MalayalamAsianet News Malayalam

ചന്ദന മോഷണ കേസിൽ ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍; 18 കിലോ ചന്ദനം കണ്ടെത്തി

രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ 16ന് കൊല്ലമ്പാറയിലെ ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്ന് 20 കിലോ ചന്ദനവുമായി ഇവർക്കാപ്പമുണ്ടായിരുന്ന പ്രതി കൃഷ്ണനെ വനപാലകർ പിടികൂടിയിരുന്നു. അന്ന് ഓടി രക്ഷപെട്ട രാജേഷിനെയും രാജേന്ദ്രനെയും തുടര്‍ച്ചയായി നടത്തിയ നീക്കങ്ങൾക്കൊടുവിലാണ് പിടികൂടാനായത്

sandal case arrest in marayoor
Author
Marayoor, First Published Jan 20, 2019, 12:02 AM IST

മറയൂര്‍: കഴിഞ്ഞ ദിവസം ചന്ദനം വില്‍പനക്കായി ചെത്തി ഒരുക്കുന്നതിനിടെ വനപാലകരെത്തിയപ്പോൾ ഓടി രക്ഷപെട്ടവരാണ് പിടിയിലായത്. കാന്തല്ലൂര്‍ മിഷ്യന്‍ വയല്‍ സ്വദേശികളായ രാജേഷ്, രാജേന്ദ്രൻ എന്നിവരേയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. ചെത്തി ഒരുക്കിയ നിലയിലുളള 18 കിലോ ചന്ദനവും കണ്ടെടുത്തു. 

രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ 16ന് കൊല്ലമ്പാറയിലെ ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്ന് 20 കിലോ ചന്ദനവുമായി ഇവർക്കാപ്പമുണ്ടായിരുന്ന പ്രതി കൃഷ്ണനെ വനപാലകർ പിടികൂടിയിരുന്നു. അന്ന് ഓടി രക്ഷപെട്ട രാജേഷിനെയും രാജേന്ദ്രനെയും തുടര്‍ച്ചയായി നടത്തിയ നീക്കങ്ങൾക്കൊടുവിലാണ് പിടികൂടാനായത്.

Follow Us:
Download App:
  • android
  • ios