വയനാട്ടിൽ ചന്ദനം കടത്താൻ ശ്രമിച്ച മൂന്നുപേരെ വനം വകുപ്പ് ഫ്ലയിംഗ് സ്ക്വാഡ് കസ്റ്റഡിയിലെടുത്തു.

കല്‍പ്പറ്റ: വയനാട്ടിൽ ചന്ദനം കടത്താൻ ശ്രമിച്ച മൂന്നുപേരെ വനം വകുപ്പ് ഫ്ലയിംഗ് സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്ന് 26 കിലോ ചന്ദനത്തടിയും പിടികൂടി. ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയും ഇരുചക്ര വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബത്തേരിക്കടുത്ത് മന്ദംകൊല്ലിയിൽ വച്ചാണ് ഇവരെ പിടികൂടിയത്. ബത്തേരി തോട്ടാമൂല, നെന്മേനിക്കുന്ന് പ്രദേശങ്ങളിലുള്ളവരാണ് പിടിയിലായത്.