Asianet News MalayalamAsianet News Malayalam

'ക്ലിഫ്ഹൗസ് സമരവിരുദ്ധ നായിക' സന്ധ്യ സ്പോർട്സ് കൗൺസിൽ വിട്ടു

sandhya against cliff house uparodham
Author
Thiruvananthapuram, First Published Jun 12, 2016, 3:13 AM IST

ശംഖുമുഖം ജിവിരാജാ ഇൻഡോ‍ർ സ്റ്റേഡിയം അഡ്മിനിസ്ട്രേറ്ററായായി 2015 ഏപ്രിലിലാണ് സന്ധ്യയുടെ നിയമനം. സോളാറിൽ എൽഡിഎഫിന്റെ ക്ലിഫ് ഹൗസ് സമരത്തിനെതിരെ രംഗത്ത് വന്നതോടെയാണ് സന്ധ്യ ശ്രദ്ധേയയാകുന്നത്. സമരത്തിനെതിരെ ജനകീയ പ്രതിഷേധം തീർത്ത സന്ധ്യക്ക് ഉപകാരസ്മരണയായി ജോലി നൽകിയെന്നായിരുന്നു ഇടത് ആക്ഷേപം. പത്മിനി തോമസ് കൗൺസിൽ പ്രസിഡണ്ടായിരിക്കെയായിരുന്നു നിയമനം. 

പ്രീഡിഗ്രി മാത്രമുള്ള സന്ധ്യയെ 15000 രൂപ ശമ്പളത്തിൽ അഡ്മിനിസ്ട്രേറ്ററാക്കിയതോടെ വിവാദം ശക്തമായി പിന്നാലെ   കെയർ ടേക്കറായി തരംതാഴ്ത്തി. അതേ സമയം  സ്റ്റേഡിയം നടത്തിപ്പിനെ കുറിച്ച് ചില പരാതികൾ  ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് കൗൺസിലിലെ ചിലർ   ജോലി രാജിവെക്കാനാവശ്യപ്പെട്ടുവെന്നാണ് സന്ധ്യ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചത്. 

കെയർ ടേക്കർ ജോലി നഷ്ടമാണെന്നും സന്ധ്യ പറഞ്ഞു. സന്ധ്യക്ക് പകരം കെയർ ടേക്കറായി നിയമിച്ചതാകട്ടെ കൗൺസിലിൽ നിന്നും മെയ് 31 ന് വിരമിച്ച അറ്റൻഡറെ. നിയമനം പ്രതിദിന ശമ്പളത്തിൽ. വ്യവസ്ഥകളെല്ലാം കാറ്റിൽപ്പറത്തിയുള്ള സ്പോർട്സ് കൗൺസിലിലെ  നിയമന പരമ്പരകളിലെ ചിലത് മാത്രമാണിത്.

Follow Us:
Download App:
  • android
  • ios