Asianet News MalayalamAsianet News Malayalam

പുനത്തിലിന്‍റെ ഖബറിടത്തെ അവഗണിച്ചോ; മുകുന്ദന് മറുപടിയുമായി ശരാദക്കുട്ടി

മനുഷ്യർ കല്ലും സിമിൻറും കോൺക്രീറ്റുമായല്ല, പുല്ലും വള്ളിയും പുഴുവും പൂമ്പാറ്റയും മഞ്ഞും വെള്ളവുമായാണ് ഭൂമിയുടെ ഭാഗമാകേണ്ടതെന്ന് ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. 

Saradakutty replies m mukundan
Author
Thiruvananthapuram, First Published Oct 1, 2018, 10:57 AM IST

അന്തരിച്ച സാഹിത്യകതാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ഖബറിടത്തോട് അനാദരവ് കാണിച്ചെന്ന് സൂചിപ്പിച്ച് എം മുകുന്ദന്‍ നല്‍കിയ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി ശാരദക്കുട്ടി. ഒരു വര്‍ഷത്തിന്ന ശേഷം ഇത്രയേ ഉള്ളൂ നാമെല്ലാമെന്ന മുകുന്ദന്‍റെ കുറിപ്പിന് ഇത്രയേ ആകാവൂ എന്നായിരുന്നു ശാരദക്കുട്ടിയുടെ മറുപടി. 

മനുഷ്യർ കല്ലും സിമിൻറും കോൺക്രീറ്റുമായല്ല, പുല്ലും വള്ളിയും പുഴുവും പൂമ്പാറ്റയും മഞ്ഞും വെള്ളവുമായാണ് ഭൂമിയുടെ ഭാഗമാകേണ്ടതെന്ന് ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ''കുഞ്ഞിക്കയെപ്പോലൊരാൾക്ക് ഭൂമിയൊരുക്കുന്ന ഈ സ്മാരകം മതി. ഈ നിത്യഹരിതഭൂമിയിലാണ് ആ കാമുക ഹൃദയവും ശരീരവും സ്വാസ്ഥ്യവും തണുപ്പുമനുഭവിക്കുക. പച്ചമനുഷ്യൻ പച്ചയോടു ചേർന്നു കിടക്കട്ടെ'' എന്നും ശാരദക്കുട്ടി പ്രതികരിച്ചു. 

Follow Us:
Download App:
  • android
  • ios