പയ്യന്നൂര്‍: സംവിധായകന്‍ രഞ്ജിത്ത് മൗക്കോടിന്‍റെ ഭാര്യ ശരണ്യ നാരായണന്‍റെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. പയ്യന്നൂര്‍ സ്വദേശിയായ ശരണ്യ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഇട്ട ഒരു ഫേസ്ബുക്ക് പോസ്റ്റാണ് മരണത്തിലെ ദുരൂഹതയിലേയ്ക്ക് വിരല്‍ ചൂണ്ടുന്നത്. ഡിസംബര്‍ 10നാണ് മരണം മുന്നില്‍ കാണുന്നു എന്ന സൂചന നല്‍കി കൊണ്ട് ശരണ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് എത്തിയത്.
ഭര്‍ത്താവ് രഞ്ജിത്തിന്റെ കൂടെയുള്ള ഫോട്ടോയോടൊപ്പമാണ് പോസ്റ്റ് ഇട്ടത്.പോസ്റ്റില്‍ പറയുന്നതിങ്ങനെ...ഇങ്ങനെ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യം ഇതുവരെ ഇല്ലായിരുന്നു.പക്ഷെ ഇന്നെനിക്ക് വന്ന ചില പേഴ്സണല്‍ മെസേജ് കാരണം ഞാന്‍ ഇതിവിടെ പോസ്റ്റ് ചെയ്യുന്നു. എന്റെ ഭര്‍ത്താവ് രഞ്ജിത്ത് മൗക്കോട് സിനിമാസ്...ഇന്നീനിമിഷം വരെ ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തന്നെയാണ്...ഒരുമിച്ച് ജീവിക്കുന്നുമുണ്ട്.പിരിയുമ്പോള്‍ അറിയിക്കാം...'അപ്പോള്‍ കട്ടില് പിടിക്കാന്‍ വന്നാല്‍ മതി''.എന്നായിരുന്നു ശരണ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്.
പോസ്റ്റ് കണ്ട സുഹൃത്തുക്കള്‍ കാരണം തിരക്കിയെങ്കിലും അത് പിന്നെ മനസിലാകുമെന്ന മറുപടിയില്‍ ശരണ്യ നിര്‍ത്തുകയായിരുന്നു. എന്താണ് ഇതെന്ന് ഒരു സുഹൃത്ത്‌ചോദിച്ചപ്പോള്‍ മറുപടി ഇവിടെ കുറിക്കാനാകില്ലെന്നും എല്ലാം ഫോണില്‍ പറയാം ചേച്ചീ...എന്നായിരുന്നു ശരണ്യയുടെ മറുപടി. ഈ ഫേസ്ബുക്ക് പോസ്റ്റാണ് ശരണ്യയുടെ മരണത്തിനു പിന്നിലെദുരൂഹതയിലേക്ക് വിരല്‍ ചൂണ്ടുന്നത്.ഭര്‍ത്താവില്‍ നിന്നോ ഭര്‍ത്താവിന്‍റെ സുഹൃത്തുക്കളില്‍ നിന്നോ ഉണ്ടായ മോശം ഇടപെടലായിരിക്കുംശരണ്യയെ ഈ തീരുമാനത്തിലെത്തിച്ചത് എന്നാണു സൂചന.
സംഭവത്തില്‍വിളപ്പില്‍ ശാല പോലീസ് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരം വിളപ്പില്‍ശാല പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ളമൈലാടിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ ശരണ്യ തൂങ്ങിമരിച്ചത്. താന്‍ ആശുപത്രിയേക്ക്‌കൊണ്ടുംപോകും വഴി ശരണ്യ മരണപ്പെടുകയായിരുന്നെന്നാണ് ഭര്‍ത്താവ് രഞ്ജിത് മൗക്കോട് പറയുന്നത്. ഗായികയും അഭിനേത്രിയുമായ ശരണ്യ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
