തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ ഉമ്മന്‍ ചാണ്ടിയെയും പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്കളെയും പ്രതിക്കൂട്ടിലാക്കി ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ഗുരുതര ആരോപണവുമായി സരിത എസ് നായര്‍. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളില്‍ ഉമ്മന്‍ ചാണ്ടിയെ പ്രതിരോധിച്ച ചെന്നിത്തലയുടെ നിലപാടിനെ ചോദ്യം ചെയ്താണ് സരിതയുടെ ആരോപണം. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിന് മുമ്പ് ഉമ്മൻ ചാണ്ടിക്കെതിരെ തെളിവ് നൽകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടുവെന്ന് സരിത എസ് നായര്‍ ആരോപിച്ചു. മൊഴിയിൽ ഉറച്ചുനിൽക്കുന്നുവെന്നും കൂടുതൽ തെളിവുകൾ കയ്യിലുണ്ടെന്നും സരിത പറഞ്ഞു.