കൊച്ചി: സോളാര്‍ കേസില്‍ പത്തനംതിട്ട സെഷന്‍സ് കോടതിയുടെ ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സരിത എസ്. നായര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. സാമ്പത്തിക തട്ടിപ്പ് കേസില്‍ സരിതയെ മൂന്ന് വര്‍ഷം തടവിനും 12 കോടി പിഴയൊടുക്കുന്നതിനുമായിരുന്നു നേരത്തെ കോടതി ശിക്ഷിച്ചത്. ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സരിത പത്തനംതിട്ട കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.