രാഹുല്‍ ഗാന്ധി ബുദ്ധി സ്ഥിരതയില്ലാത്തവനെന്ന് സരോജ് പാണ്ഡേ
ദില്ലി: കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധിയെ ബുദ്ധി സ്ഥിരതയില്ലാത്തവനെന്ന് വിളിച്ച് ബിജെപി നേതാവ് സരോജ് പാണ്ഡേ. ചത്തീസ്ഗഡിലെ ദര്ഗ് മണ്ഡലത്തില്നിന്നുള്ള എംപിയാണ് സരോജ്.
രാഹുല് പലതും പഠിക്കാന് ശ്രമിക്കുന്നുണ്ട്. എന്നാല് പഠിക്കുന്നതിന് ഒരു പ്രായമുണ്ട്. 40 വയസ്സിന് അപ്പുറവും പഠിക്കാന് ശ്രമിക്കുന്നത് വെറുതെയാണ്. ഒന്നും പഠിക്കാനാകില്ല. ഇത്തരക്കാരെ ബുദ്ധി സ്ഥിരതയില്ലാത്തവെരന്നാണ് വിളിക്കേണ്ടതെന്നും സരോജ് പാണ്ഡേ പറഞ്ഞു.
നേരത്തേയും രാഹുല് ഗാന്ധിയെയും മറ്റ് നേതാക്കളെയും വിമര്ശിച്ച് സരോജ് വിവാദത്തിലായിരുന്നു. സിപിഎമ്മുകാര് കേരളത്തിലെ ആര്എസ്എസുകാര്ക്ക് നേരെ കണ്ണുരുട്ടിയാല് അവരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് സരോജ് പാണ്ഡെ പറഞ്ഞിരുന്നു.
