തിരുവനന്തപുരം: ഔദ്യോഗിക വസതിയിൽ വച്ച് മാധ്യമപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിൽ മുൻ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന് ജാമ്യം അനുവദിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിൽ ഹാജരായ ശശീന്ദ്രന് ജാമ്യം അനുവദിക്കുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ഫോണ്‍ കെണി കേസിലെ പ്രതിയായ യുവതി നൽകിയ പരാതിയിലാണ് കോടതി നേരിട്ട് കേസെടുത്തത്. കേസ് പിൻവലിക്കാനായി നേരത്തെ യുവതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പക്ഷെ ഹൈക്കോടതി അനുമതി നൽകാത്തതിനെ തുടർന്ന് യുവതി അപേക്ഷ പിൻവലിച്ചു.