Asianet News MalayalamAsianet News Malayalam

സമാധാന നൊബേലിന് മത്സ്യത്തൊഴിലാളികളെ നാമനിർദ്ദേശം ചെയ്ത് ശശി തരൂർ എംപി

ജനാധിപത്യ രാജ്യങ്ങളിലെ പാ‌‌ർലമെന്‍റ് അം​ഗങ്ങൾക്ക്  സമാധാന നൊബേലിന് വ്യക്തികളെയോ സംഘടനകളെയോ നോമിനേറ്റ് ചെയ്യാം, ഈ സാധ്യത പ്രയോജനപ്പെടുത്തിയാണ് തരൂ‌‌ർ മത്സ്യത്തൊഴിലാളികളെ നാ‌മനി‌ർദ്ദേശം ചെയ്തത്.

sasi tharoor nominates Kerala fishermen for nobel peace prize
Author
Trivandrum, First Published Feb 6, 2019, 7:28 PM IST

തിരുവനന്തപുരം: സമാധാന നൊബേലിന് മത്സ്യത്തൊഴിലാളികളെ നാമനി‌ർദ്ദേശം ചെയ്ത് തിരുവനന്തപുരം എംപി ശശി തരൂ‌ർ. മത്സ്യത്തൊഴിലാളികളെ നോമിനേറ്റ് ചെയ്തു കൊണ്ടുള്ള കത്ത് തരൂ‌ർ ട്വീറ്റ് ചെയ്തു. ജനാധിപത്യ രാജ്യങ്ങളിലെ പാ‌‌ർലമെന്‍റ്  അം​ഗങ്ങൾക്ക് സമാധാന നൊബേലിന് വ്യക്തികളെയോ സംഘടനകളെയോ നോമിനേറ്റ് ചെയ്യാം, ഈ സാധ്യത പ്രയോജനപ്പെടുത്തിയാണ് തരൂ‌‌ർ മത്സ്യത്തൊഴിലാളികളെ നാ‌മനി‌ർദ്ദേശം ചെയ്തത്. ഫെബ്രുവരി ഒന്നാം തീയതിയായിരുന്നു നൊബേല്‍ നാ‌മനി‌ർദ്ദേശത്തിനുള്ള അവസാന ദിനം.

പ്രളയകാലത്തെ രക്ഷാപ്രവ‌ർത്തനത്തിനാണ് തരൂ‌ർ മത്സ്യത്തൊഴിലാളികളെ നാമനി‌ർദ്ദേശം ചെയ്തത്. നോ‌ർവീജിയൻ നൊബേല്‍ കമ്മിറ്റി ചെയ‌ർമാൻ ബെറിറ്റ് റെയിസ് ആൻ‍ഡേഴ്സണ് എഴുതിയ കത്തിൽ തരൂർ മത്സ്യത്തൊഴിലാളികളുടെ ത്യാ​ഗത്തെയും ക‌ർമ്മോത്സുകതയെയും പ്രശംസിച്ചു. മത്സ്യത്തൊഴിലാളികൾക്ക് അവാ‌ർ‍‍‌‍ഡ് നൽകുന്നത് നൊബേൽ പ്രതിനിധാനം ചെയ്യുന്ന മാനുഷിക മൂല്യങ്ങൾക്ക് യോജിച്ചതാണെന്നും തരൂർ കത്തിൽ പറയുന്നു. 

Follow Us:
Download App:
  • android
  • ios