അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രിംകോടതി വിധി കേട്ട് ശശികല പൊട്ടിക്കരഞ്ഞു. മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങിയിരിക്കേ കനത്ത തിരിച്ചടിയാണ് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി കൂടിയായ ശശികലയ്‍ക്ക് നേരിടേണ്ടി വന്നത്. ശിക്ഷ റദ്ദാക്കിയ കർണാടക ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി മരവിപ്പിക്കുകയായിരുന്നു. വിചാരണക്കോടതി വിധിച്ച നാല് വർഷം തടവ് ശിക്ഷ സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്തു.