ചെന്നൈ: മുഖ്യമന്ത്രിക്കസേരയെ ചൊല്ലി തമിഴ്നാട് രാഷ്ട്രീയം കലങ്ങി മറിയുന്നതിനിടെ ശശികല ക്യാമ്പ് ഇന്ന് പുതിയ തന്ത്രക്കള്ക്ക് രൂപം നല്‍കും. ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവിനെതിരെ പ്രത്യക്ഷ സമരപരിപാടികള്‍ തുടങ്ങാനാണ് ശശികലയുടെ നീക്കം. ഇന്ന് വൈകുന്നേരത്തിനകം മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കുന്നില്ലെങ്കില്‍ രാജ്ഭവനു മുന്നില്‍ സമരം തുടങ്ങാനാണ് തീരുമാനം. ശശികലയും സംഘവും പ്രതിഷേധിക്കാന്‍ എത്താനുള്ള സാധ്യത കണക്കിലെടുത്ത് ഇന്നലെ മുതല്‍ രാജ്ഭവന്റെ സുരക്ഷ ശക്തിപ്പെടുത്തിയിരുന്നു. ഗവര്‍ണ്ണര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവും ഇന്നലെ ശശികല ഉയര്‍ത്തിയിരുന്നു. പാര്‍ട്ടി പിളര്‍ത്താനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും ശശികല ആരോപിച്ചു. അതേസമയം കൂടുതല്‍ നേതാക്കള്‍ പിന്തുണയുമായി എത്തുന്നതിന്റെ ആശ്വാസത്തിലാണ് പനീര്‍ശെല്‍വം വിഭാഗം. ഇപ്പോഴത്തെ അനിശ്ചിതത്വം കുറച്ചു ദിവസം കൂടി നീണ്ടാല്‍ കൂടുതല്‍ പേര് തങ്ങളുടെ പാളയത്തിലെത്തുമാണ് ഒ.പി.എസിന്റെ അടുപ്പക്കാര്‍ കണക്കുക്കൂട്ടുന്നത്.
ഗവര്‍ണര്‍ക്കെതിരെ പ്രത്യക്ഷ സമരപരിപാടികള്‍ക്കൊരുങ്ങി ശശികല
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
