Asianet News MalayalamAsianet News Malayalam

ഭര്‍ത്താവിനെ കാണാന്‍ ശശികലയ്ക്ക് പരോള്‍

sasikala got parole
Author
First Published Oct 6, 2017, 3:32 PM IST

ബംഗളൂരു: ഗുരുതരാവസ്ഥയിൽ ചെന്നൈയിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവ് നടരാജനെ സന്ദർശിക്കാൻ എഐഎഡിഎം നേതാവ് വി.കെ ശശികലയ്ക്ക് അനുമതി.  അഞ്ച് ദിവസത്തേക്കാണ് പരോൾ . രാഷ്ട്രീയ യോഗങ്ങളോ പ്രസ്താവനകളോ പാടില്ലെന്നും ഇത് ലംഘിച്ചാൽ മൂന്ന് വർഷത്തേക്ക് പരോൾ ഇല്ലെന്നുമുള്ള  ഉപാധികളോടെയാണ് അനുമതിയെന്നാണ് സൂചന. പതിനഞ്ച് ദിവസത്തേക്കാണ് ശശികല പരോളിന് അപേക്ഷിച്ചിരുന്നത്.അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞ ഫെബ്രുവരി മുതൽ പരപ്പന അഗ്രഹാര ജയിലിലാണ് ശശികല.
 

Follow Us:
Download App:
  • android
  • ios