കോഴിക്കോട് ഉള്ളിയേരിയിൽ മകൻ എടുത്ത വായ്പ തിരിച്ചടക്കാത്തതിനാൽ ജപ്തി ഭീഷണി നേരിടുകയാണ് വയോധികരായ മാതാപിതാക്കൾ. കച്ചവടം തകർന്നതോടെ മകൻ നാടുവിട്ടതിനാൽ കിടപ്പാടം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ഇവർ.

കോഴിക്കോട്: ഉള്ളിയേരിയില്‍ മകന്‍ എടുത്ത വായ്പ തിരിച്ചടക്കാനാവാതെ ജപ്തി ഭീഷണി നേരിയുകയാണ് വയോജനങ്ങളായ മാതാപിതാക്കള്‍. കച്ചവടം തകര്‍ന്നതോടെ വീട് ഈട് നല്‍കി വായ്പയെടുത്ത മകന്‍ നാട്ടില്‍ നിന്ന് പോയി. ഇപ്പോള്‍ കിടപ്പാടം ഒഴിയാന്‍ ബാങ്ക് നില്‍കിയ നോട്ടീസിന് മുന്നില്‍ പകച്ചു നില്‍ക്കുകയാണ് രോഗികള്‍ കൂടിയായ ഇവര്‍.

വെള്ളിയാറമ്പത്ത് വയലില്‍ ഹസ്സന്‍കുട്ടിക്ക് വയസ്സ് 74. ഭാര്യ കൗലത്തിന് 61 ഉം. ഹസ്സന്‍കുട്ടിയെ ഹൃദ്രോഗമുള്‍പ്പെടെ അലട്ടുന്നു. ഈ ദുരിതം പേറുന്നതിനിടയിലാണ് സ്വകാര്യ ബാങ്കില്‍ നിന്ന് ഇരുട്ടടി പോലെ ജപ്തി നോട്ടീസ്. മകന്‍ ആസിഫിന് കച്ചവടം തുടങ്ങാന്‍ വായ്പ എടുത്തിരുന്നു. മകന്‍ അത് തിരിച്ചടച്ചില്ല. അതോടെ ജപ്തിയായി. പണം ഉടന്‍ അടച്ചില്ലെങ്കില്‍ ബാങ്ക് വീട് ജപ്തി ചെയ്യും. ഒരാഴ്ചത്തെ സാവകാശമേ ഉള്ളൂ. അതിനിടയില്‍ എന്ത് ചെയ്യും. മകനെ കുറിച്ചാണെങ്കില്‍ വിവരമൊന്നുമില്ല.ക ടം കയറിയതോടെ അവന്‍ നാട്ടില്‍ നിന്ന് പോയെന്ന് കൗലത്ത് പറയുന്നു.

പതിനഞ്ച് ലക്ഷം രൂപ വായ്പ എടുത്തെന്നാണ് മകന്‍ ആസിഫ് മാതാപിതാക്കളോട് പഞ്ഞത്. ജപ്തി നോട്ടീസ് വന്നപ്പോഴാണ് 94 ലക്ഷത്തിലേറെ രൂപയു‍ടെ ബാധ്യതയുണ്ടെന്ന് അറിയുന്നത്. ജപ്തി നടപടിക്കായി ബാങ്ക് അധികൃതര്‍ ഒന്നിലേറെ തവണ ഇവരെ ബന്ധപ്പെട്ടു. നിയമ നടപടിയുമായി മുന്നോട്ട് പോവുകയുമാണ്. കുറച്ച് ദിവസങ്ങള്‍ കൂടി സാവകാശം വേണമെന്ന നാട്ടുകാരുടെ ആവശ്യം അംഗീകരിച്ച ബാങ്ക് അധികൃതര്‍ ഇനിയൊരു അവധിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

YouTube video player