ചെന്നൈ : ബംഗുളൂരുവിലെ ജയിലിലേയ്ക്ക് പുറപ്പെട്ട ശശികല മറീന ബീച്ചില്‍ ജയലളിതയുടെ ശവകുടീരത്തിലെത്തുകയും കൈകള്‍ കൂപ്പി എന്തൊക്കെയോ പറയുകയും തുടര്‍ന്ന് പുഷ്പാര്‍ച്ചന നടത്തിയ ശേഷം കല്ലറയില്‍ ആഞ്ഞടിക്കുകയും ചെയ്തശേഷമാണ് മടങ്ങിയത്. മൂന്ന് തവണ ശവകുടീരത്തില്‍ തൊട്ടു വണങ്ങുകയും ചെയ്തിരുന്നു. ഈ ശപഥമാണ് ഇപ്പോള്‍ തമിഴകത്ത് ചര്‍ച്ചയായിരിക്കുന്നത്.

ശപഥമെടുക്കും എന്നത് മനസ്സില്‍ ഉറപ്പിച്ചു തന്നെയായിരുന്നു ശശികലയുടെ വരവ്. എല്ലാം തീരുമാനിച്ച് ഉറപ്പിച്ച ഭാവമായിരുന്നു ആ മുഖത്ത്. ആള്‍ക്കൂട്ടത്തിന്റെ അകമ്പടിയോടെ ചിന്നമ്മ എടുത്ത ആ ശപഥം എന്തെന്ന് തൊട്ടു പിന്നില്‍ നിന്നിരുന്ന മുന്‍ മന്ത്രിമാരായ വളര്‍മതിയും ഗോകില ഇന്ദിരയും കേട്ടിരിക്കാമെന്നാണ് സൂചന.
എന്തു കാര്യത്തിനു മുന്‍പും ജയലളിതയോട് അനുവാദം ചോദിക്കുന്ന പതിവാണ് ഇന്നും ആവര്‍ത്തിച്ചതെന്നാണ് ശശികല അനുയായികള്‍ പറയുന്നത്. വഞ്ചകനായ പനീര്‍ശെല്‍വത്തോടും കൂട്ടരോടും പകരം ചോദിക്കും എന്നതാണ് ശപഥമെന്നും അനുയായികള്‍ പറയുന്നു.
