ചെന്നൈ: അണ്ണാ ഡിഎംകെ നേതാവ് വി കെ ശശികല ഭര്‍ത്താവ് നടരാജനെ വീണ്ടും ആശുപത്രിയിലെത്തി കണ്ടു. രാവിലെ ചെന്നൈ പെരുമ്പാക്കത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിയ ശശികലയ്‌ക്കൊപ്പം സഹോദരപുത്രി കൃഷ്ണപ്രിയയും ഉണ്ടായിരുന്നു. ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയില്‍ കഴിയുന്ന നടരാജനെ കണ്ട ശശികല തൊട്ടടുത്ത മുറിയില്‍ മറ്റ് ബന്ധുക്കളുമായും കൂടിക്കാഴ്ച നടത്തി. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിയ്ക്കുന്ന നടരാജന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോഴും വെന്റിലേറ്ററില്‍ത്തന്നെയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.