ചെന്നൈ: പരപ്പന അഗ്രഹാര ജയിലില്‍ വി.കെ ശശികലയ്ക്ക് വിഐപി പരിഗണനയെന്ന് റിപ്പോര്‍ട്ട് നല്‍കിയ കര്‍ണാടക ഡിഐജി ഡി. രൂപയ്‌ക്കെതിരെ മാനനഷ്ടക്കേസ്. മുന്‍ ജയില്‍ വകുപ്പ് മേധാവി സത്യനാരായണറാവുവാണ് റിപ്പോര്‍ട്ട് പുറത്തുവന്ന് മൂന്ന് മാസത്തിന് ശേഷം 20 കോടിയുടെ മാനനഷ്ടക്കേസ് നല്‍കിയത്. 

ശശികലയ്ക്ക് സുഖസൗകര്യമൊരുക്കാന്‍ സത്യനാരായണ റാവു രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ഡി. രൂപ ആരോപിച്ചിരുന്നു. റിപ്പോര്‍ട്ട് വിവാദമായതിനെത്തുടര്‍ന്ന് ഇരുവരെയും സര്‍ക്കാര്‍ സ്ഥലം മാറ്റി. കഴിഞ്ഞ മാസമാണ് സത്യനാരായണറാവു സര്‍വീസില്‍ നിന്ന് വിരമിച്ചത്.