കൊച്ചി: കൊച്ചി കേന്ദ്രീകരിച്ച് വലിയതോതില്‍ സാത്താന്‍ സേവ നടക്കുന്നുവെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. വരുന്ന ഒക്ടോബര്‍ 30 പതിനായിരം പേരേ ചേര്‍ത്ത് സാത്താന്‍ സേവക്കാര്‍ കൊച്ചിയിലെ രഹസ്യ ദ്വീപില്‍ മാസ് പ്രെയര്‍ നടത്താന്‍ പോകുന്നു എന്നും രഹസ്യന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതിനിടയില്‍ സ്വന്തം ഭര്‍ത്താവില്‍ നിന്ന് യുവതിക്ക് ഉണ്ടായ ഒരു ഞെട്ടിക്കുന്ന അനുഭവവും ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം വാര്‍ത്തയാക്കുന്നു. കുടുംബാസൂത്രണത്തിന്‍റെ ഭാഗമായി സുരക്ഷിത സമയങ്ങള്‍ നോക്കി മാത്രം ബന്ധപ്പെടാൻ താൽപര്യം കാണിച്ചിരുന്ന ഭർത്താവ് ആർത്തവസമയത്തും ലൈംഗിക ബന്ധത്തിന് താല്‍പ്പര്യം കാണിക്കുന്നത് ഭാര്യയുടെ ശ്രദ്ധയില്‍പ്പെട്ടു. 

ബന്ധപ്പെടുന്നതിനിടെ പിറുപിറുക്കുന്നതും രക്തത്തിൽ വിരൽ മുക്കി എന്തൊക്കെയോ എഴുതുന്നതും ശ്രദ്ധയിൽ പെട്ടതോടെ രഹസ്യമായി മനശ്ശാസ്ത്രജ്ഞനെ കണ്ടു. ഭർത്താവിന്റെ മാനസിക വിഭ്രാന്തികളെകുറിച്ച് കൂടുതലറിയാൻ ശ്രമിച്ച അവൾ ഡോക്ടറുടെ വാക്കുകൾ കേട്ട് ഞെട്ടി. 

കൊച്ചിയിൽ സോഫ്റ്റ്‌വെയർ ബിസിനസ് നടത്തുന്ന ഭർത്താവ് സാത്താൻ ആരാധന പോലെയുള്ള ഏതോ ദുർമന്ത്രവാദം ചെയ്യുന്നതാണെന്നാണ് വെളിപ്പെടുത്തല്‍. ഇക്കാര്യങ്ങൾ ഒളിപ്പിച്ചുവച്ച് വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തിരിക്കുകയാണ് ഈ പെണ്‍കുട്ടി.