സത്താറിന് ആദരവുമായി വിവിധ സംഘടനകള്‍ പുതിയ സ്കൂട്ടറിന്‍റെ താക്കോല്‍ കൈമാറിയത് മന്ത്രി ജി.സുധാകരൻ
കാസര്കോട്: കാസര്കോട്ട് രാത്രികാലങ്ങളിലെത്തിപ്പെടുന്ന യാത്രക്കാരെ സ്കൂട്ടറില് കയറ്റി സൗജന്യമായി അതാത് സ്ഥലങ്ങളിലെത്തിക്കുന്ന സത്താറിനെ ഏഷ്യാനെറ്റ് ന്യൂസ് നേരത്തേ പരിചയപ്പെടുത്തിയിരുന്നു. തന്റെ പുതിയ സ്കൂട്ടറിലായിരിക്കും ഇനി സത്താര് യാത്രക്കാരെ തേടിയെത്തുക. ഗവണ്മെന്റ് കോണ്ട്രാക്ടേഴ്സ് യൂത്ത് വിംഗാണ് സത്താറിന് പുത്തന് സ്കൂട്ടര് സമ്മാനിച്ചത്.
നഗരത്തില് രാത്രിയിലെത്തുന്ന യാത്രക്കാര്ക്ക് താങ്ങായി സത്താര് ഇത്രയും നാള് ഓടിയെത്തിയിരുന്നത് പഴയ ഒരു വണ്ടിയിലായിരുന്നു. കാസര്കോടിന്റെ രാത്രികളെ കാവലിരുന്ന് ചേര്ത്തുപിടിക്കുന്ന സത്താറിന് ഇതിനോടകം തന്നെ നിരവധി ആദരങ്ങള് കിട്ടിയിട്ടുണ്ട്.
പുതിയ സ്കൂട്ടര് സത്താറിന് സമ്മാനിച്ചത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനായിരുന്നു.

