കൊച്ചി: കേരളത്തിലേതുപോലെ തമി‍ഴ്നാട്ടിലും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വേണമെന്ന്  തമി‍ഴ് സിനിമാ താരം സത്യ രാജ്. പിണറായി വിജയന്‍ ആദര്‍ശ ധീരനായ നേതാവാണ്. അദ്ദേഹത്തിന് സമാനരായ ആളുകള്‍ തമി‍ഴ്നാടിനും ആ‍വശ്യമാണ് എന്നും സത്യരാജ് പറഞ്ഞു. 

കൂടാതെ തമിഴ്‌ രാഷ്ട്രീയത്തിലേക്കുള്ള സിനിമാക്കാരുടെ കടന്നുകയറ്റത്തെ രൂക്ഷമായി വിമര്‍ശിക്കുകയും അദ്ദേഹം ചെയ്തു. സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് തമി‍ഴ്നാട്ടില്‍ സാധാരമമാണ് എന്നാല്‍ ഇത്തരക്കാരുടെ ലക്ഷ്യം മുഖ്യമന്ത്രി കസേരമാത്രമാണ് ജനസേവനമല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. എന്നാല്‍ ഇത് ഇനി തമി‍ഴ്നാട്ടില്‍ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കമല്‍ഹാസന്റെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. 

നാല്‍പ്പത്തിയൊന്ന് വര്‍ഷമായി താന്‍ സിനിമയിലുണ്ട് തനിക്കിതുവരെ രാഷ്ട്രീയത്തിലിറങ്ങണമെന്ന് തോന്നിയിട്ടില്ലെന്നും സത്യരാജ് പറഞ്ഞു. പുതിയ ചിത്രമായ കനായുടെ പ്രരണാര്‍ഥം കൊച്ചിയിലെത്തിയത്.