Asianet News MalayalamAsianet News Malayalam

സത്യപാൽ മാലിക് പുതിയ ജമ്മു-കശ്മീർ ​ഗവർണര്‍

ബീഹാർ ഗവർണർ സത്യപാൽ മാലിക് പുതിയ ജമ്മു-കശ്മീർ ഗവര്‍ണറായി രാഷ്ട്രപതി നിയമിച്ചു. പത്തു വര്‍ഷമായി എൻ.എൻ വോറയായിരുന്നു ജമ്മു-കശ്മീർ ഗവര്‍ണര്‍.

Satya Pal Malik To Replace NN Vohra As Jammu And Kashmir Governor
Author
Jammu and Kashmir, First Published Aug 21, 2018, 9:31 PM IST

ശ്രീനഗര്‍: ബീഹാർ ഗവർണർ സത്യപാൽ മാലികിനെ പുതിയ ജമ്മു-കശ്മീർ ഗവര്‍ണറായി രാഷ്ട്രപതി നിയമിച്ചു. പത്തു വര്‍ഷമായി കശ്മീര്‍ ഗവര്‍ണറായിരുന്ന എൻ.എൻ വോറയുടെ നടപടികളിൽ കേന്ദ്രത്തിന് അതൃപ്തിയുള്ള സാഹചര്യത്തിലാണ്  അദ്ദേഹത്തിന് കാലാവാധി നീട്ടി നല്‍കാത്തതെന്നാണ് സൂചന.

ഉത്തര്‍പ്രദേശിൽ നിന്നുള്ള ബി.ജെപി നേതാവ് ലാൽജി ടണ്ഠനെ ബീഹാര്‍ ഗവര്‍ണറാക്കി. സത്യദേവ് നാരായണ ആര്യയെ ഹരിയാന ഗവർണറായും ബേബി റാണി മൗര്യയെ ഉത്തരാഖണ്ഡ് ഗവർണറായും നിയമിച്ചു. ത്രിപുര ഗവർണറായിരുന്ന തഥാഗദാ റോയിയെ മേഘാലയിലേയ്ക്കും മേഘാലായ ഗവര്‍ണര്‍ ഗംഗാ പ്രസാദിനെ സിക്കിമിലേയ്ക്കും ഹരിയാന ഗവര്‍ണര്‍ കപ്റ്റാൻ സിങ്ങ് സോളങ്കിയെ ത്രിപുരയിലേയ്ക്കും മാറ്റി.

Follow Us:
Download App:
  • android
  • ios