സൗദിയിൽ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക്. ഈ വര്‍ഷം സുഗന്ധ ദ്രവ്യങ്ങളും മറ്റിതര വസ്തുക്കളും വില്‍പന നടത്തുന്ന സ്ഥാപനങ്ങളടക്കം സ്വദേശിവത്കരിക്കുമെന്ന് തൊഴില്‍ സാമുഹ്യ വികസന മന്ത്രാലയം സുചന നല്‍കി.
പുരുഷന്മാർക്കുള്ള സുഗന്ധ ദ്രവ്യങ്ങളും മറ്റിതര വസ്തുക്കളും വില്‍പന നടത്തുന്ന സ്ഥാപനങ്ങളില്‍ ഈ വര്‍ഷം സ്വദേശി വത്കരണം നടപ്പിലാക്കുമെന്ന് തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയം വക്താവ് ഖാലിദ് അബാഖൈല്‍ വ്യക്തമാക്കി. നജാറാന്‍ മേഖലയിലാണ് പുരുഷന്മാരുടെ വിവിധ വസ്തുക്കള്‍ വില്‍പന നടത്തുന്ന സ്ഥാനപങ്ങളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണത്തിനു തുടക്കം കുറിക്കുക.
വാഹനങ്ങള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ സ്പെയർ പാര്‍ട്ട്‌സ് വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ എന്നീ മേഖല സമ്പൂര്‍ണ സ്വദേശി വത്കരണം നടപ്പിലാക്കും.
പുരുഷന്മാരുടെ വസ്ത്രങ്ങള്‍ ഉള്‍പ്പടെയുള്ള വിവിധ വസ്തുക്കള്‍ വില്‍പന നട്ത്തുന്ന സ്ഥാപനങ്ങള്‍ സമ്പൂര്‍ണമായി സ്വദേശി വത്കരിക്കുമെന്നാണ് സുചന.
ഈ വർഷം കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണത്തിനു തുടക്കം കുറിക്കുമെന്നു തൊഴിൽ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
വിദേശികൾ കൂടുതൽ ജോലിചെയ്യുന്ന റെന്റ്എ കാർ മേഘലയുൾപ്പെടെ കൂടുതൽ മേഘലകളിൽ സമ്പൂർണ സ്വദേശിവൽക്കരണം നടപ്പിലാക്കുന്നതോടെ മലയാളികൾ ഉൾപ്പെടെ നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് വിലയിരുത്തൽ.
