കോട്ടയം: സൗദിയിൽ തൊഴിൽ തേടിയെത്തിയ മുണ്ടക്കയം സ്വദേശിയായ  സ്ത്രീ  അടക്കം രണ്ടു പേര്‍ വീട്ടുതടങ്കലിലെന്ന് പൊലീസിന് പരാതി . ബ്യൂട്ടിഷൻ ജോലിക്കായി കൊണ്ടു പോയ ശേഷം വീട്ടു ജോലിയെടുപ്പിച്ചും ശന്പളം കൊടുക്കാതെയും തിരുവനന്തപുരം സ്വദേശിയായ സ്ത്രീ പീഡിപ്പിക്കുന്നുവെന്നാണ് പരാതി . മുണ്ടക്കയം സ്വദേശി ബീനയുടെ ഭര്‍ത്താവ് കാരിമറ്റത്തിൽ ബൈജുവാണ് പൊലസിനെ സമീപിച്ചത്.

ഇടുക്കി കട്ടപ്പന സ്വദേശി നാൻസി ബന്ധുക്കളോട് പങ്കുവച്ച ദുരിത കഥയാണിത് . തിരുവനന്തപുരം സ്വദേശി സുമ്മയ്യയാണ് നാന്‍സിസെയും ബീനയെയും സൗദിയിൽ കൊണ്ടുപോയത് . ബ്യൂട്ടിഷൻ ജോലി കൊടുത്തില്ല .പകരം പല സൗദി വീടുകളിൽ ജോലിക്കു വിട്ടു . ശമ്പളം മാസമാസം സുമ്മയ്യ വാങ്ങിയെടുക്കുന്നുവെന്നാണ് ആരോപണം . എന്നാൽ വീട്ടിലേയ്ക്ക് പണമയച്ചില്ല. ഇതു ചോദ്യം ചെയ്തതോടെ മുറിയിൽ പൂട്ടിയിട്ടെന്നാണ് പരാതി.

കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പറയുന്നു . ഇതോടെയാണ് ബന്ധുക്കളോട് പരാതി പങ്കുവച്ചത്.ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മുണ്ടക്കയം സ്വദേശി അംബി ജയൻ ഒന്‍പതുമാസം മുന്പ് നാട്ടിൽ മടങ്ങിയെത്തിയിരുന്നു. തൊഴിൽ പീഡനം ചോദ്യം ചെയ്തതിനാൽ തന്നെ നാട്ടിലേയ്ക്ക് തിരികെ അയക്കുകയായിരുന്നുവെന്ന് അംബി ജയൻ പറയുന്നു.