റിയാദ്: സൗദിയില്‍ അഴിമതി തടയാന്‍ പുതിയ നിയമം വരുന്നു. ഇത് സംബന്ധിച്ച് ശൂറാ കൗണ്‍സില്‍ അടുത്ത ദിവസങ്ങളില്‍ ചര്‍ച്ച ചെയ്യും. അഴിമതി തടയുന്നത് മന്ത്രിമാരില്‍ നിക്ഷിപ്തമാക്കുന്ന നിയമമാണിത്.
അഴിമതി തടയുന്നതോടപ്പം പൊതു മുതല്‍ സംരക്ഷിക്കുന്നതിന്‍റെയും ഉത്തരവാദിത്തം അതാത് വകുപ്പുകളുടെ മന്ത്രിമാര്‍ ഉൾപ്പെടെയുള്ളവരിൽ നിക്ഷിപ്തമാക്കുന്ന നിയമത്തെ കുറിച്ച് ശൂറാകൗണ്‍സില്‍ വരും ദിവസങ്ങളില്‍ ചര്‍ച്ച ചെയ്യും. മന്ത്രിമാരെ കൂടാതെ ഉയര്‍ന്ന തസ്തികയിലുള്ള
ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍, മുനിസിപ്പല്‍ ഗവര്‍ണര്‍മാര്‍, ബലദിയ്യ മേധാവികള്‍, അമ്പാസഡര്‍മാര്‍, പോലീസ്, സൈനിക മേധാവികള്‍, തുടങ്ങിയ
ഉന്നത സ്ഥാനം വഹിക്കുന്നവരെയും ഇതിന്‍റെ പരിധിയിൽ കൊണ്ടുവരുന്നത് സംബന്ധിച്ച് ശൂറാകൗണ്‍സില്‍ ചർച്ച ചെയ്യുക.
അഴിമതിയും പൊതുമുതൽ ദുര്‍വിനിയോഗവും തടയാന്‍ നിലവിലുള്ള അഴിമതി വിരുദ്ധ വകുപ്പിനുമാത്രമാകില്ല എന്നതിനാലാണ് പുതിയ
നിയമത്തെകുറിച്ചു ശൂറാകൗണ്‍സില്‍ചർച്ച ചെയ്യാൻ ഒരുങ്ങുന്നത്. അഴിമതി നടത്തിയാതായി തെളിയുന്നവരില്‍ നിന്നും സ്വത്തു കണ്ടുകെട്ടുകയും
ജയില്‍ ശിക്ഷയും നൽകണം.
കൂടാതെ ഇവരുടെ പേരു വിവരങ്ങൾ പ്രസിദ്ദപ്പെടുത്തുകയും വേണമെന്നാണ് വിദഗദ അഭിപ്രായം. എല്ലാ മേഖലയും അഴിമതി വിമുക്ത മാക്കുക എന്നത് സൗദി വിഷന്‍ 2030ന്‍റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
