സൗദി അറേബ്യ: ജനുവരിയില്‍ നിലവില്‍ വരുന്ന മൂല്യ വര്‍ദ്ധിത നികുതി ഭഷ്യവസ്തുക്കള്‍ക്കും ബാധകമാക്കാന്‍ സൗദി സക്കാത്ത് നികുതി അതോറിറ്റി തീരുമാനിച്ചു. അതേസമയം അന്താരാഷ്ട്ര വിമാന ടിക്കറ്റുകളെ വാറ്റിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഭക്ഷ്യ വസ്തുക്കള്‍ക്ക് അഞ്ചു ശതമാനം വാറ്റ് ബാധകമാക്കുന്നതിനും ചില ഭക്ഷ്യവസ്തുക്കളെ വാറ്റില്‍ നിന്ന് ഒഴിവാക്കുന്നതിനും ഓരോ അംഗ രാജ്യത്തിനും ജി.സി.സി രാജ്യങ്ങളുടെ വാറ്റ് കരാര്‍ അംഗീകാരം നല്‍കുന്നുണ്ട്. 

എന്നാല്‍ സൗദിയില്‍ മുഴുവന്‍ മുഴുവന്‍ ഭഷ്യ വസ്തുക്കള്‍ക്കും വാറ്റ് ബാധകമാക്കും. ആഭ്യന്തര വിമാന ടിക്കറ്റുകള്‍, സ്വകാര്യ സ്‌കൂളുകളിലെ ട്യൂഷന്‍ ഫീസ്, സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ഫീസ്, ഹോട്ടലുകളിലെയും ഫര്‍ണിഷെഡ് അപാര്‍ട്ട്‌മെന്റുകളിലെയും വാടക എന്നിവയെല്ലാം വാറ്റിന്റെ പരിധിയില്‍ വരും. എന്നാല്‍ അന്താരാഷ്ട്ര വിമാന ടിക്കറ്റ് വാറ്റില്‍ നിന്ന് ഒഴിവാക്കും. കൂടാതെ പാര്‍പ്പിട ആവശ്യങ്ങള്‍ക്കുള്ള വീടുകള്‍ക്കും ഫ്ളാറ്റുകള്‍ക്കും വാറ്റ് ബാധകമായിരിക്കില്ല. അതേസമയം വാടക നിരക്കിന് അനുസരിച്ചു വാണിജ്യാവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ക്ക് വാറ്റ് നല്‍കേണ്ടിവരുമെന്നും അധികൃതര്‍ വ്യക്തമാക്കി.