റിയാദ്: സൗദിയില്‍ സ്വകാര്യ വനിതാവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. വനിതകളുടെ ചെരിപ്പുകളും ബാഗുകളും സുഗന്ദ ദ്രവ്യങ്ങളും വില്‍ക്കുന്ന സ്ഥാപനങ്ങള്‍, കുട്ടികള്‍ക്കും അമ്മമാര്‍ക്കും വേണ്ട വിവിധ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ വനിതകള്‍ക്കുള്ള റെഡിമൈഡ് വസ്ത്ര വില്‍പ്പന ശാലകള്‍ എന്നിവിടങ്ങളിലാണ് ഇന്നുമുതല്‍ വനിതാ വല്‍ക്കരണം നടപ്പില്‍ വന്നത്.
ഒന്നാം ഘട്ടത്തില്‍ വനിതകളുടെ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, പര്‍ദ്ദ, വിവാഹ വസ്ത്രങ്ങള്‍ തുടങ്ങിയവ വില്‍പന നടത്തുന്ന സ്ഥാപനങ്ങളിലാണ് വനിതാ വല്‍ക്കരണം നടപ്പിലാക്കിയിരുന്നത്. വനിതാവല്‍ക്കരണം നടപ്പാക്കുന്നതിനു സ്ഥാപനങ്ങള്‍ ആവശ്യമായ തയ്യാറെടുപ്പുകളും സജീകരണങ്ങളും പൂര്‍ത്തിയാക്കാത്തതിനാല്‍ പദ്ദതി നീട്ടി വെക്കുകയായിരുന്നു.
ഫര്‍ണീച്ചറുകള്‍, പാത്രങ്ങള്‍ എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങളിലും വനിതാ വല്‍ക്കരണം നടപ്പാക്കുമെന്ന് നേരത്തെ മന്ത്രാലയം അറിയിച്ചിരുന്നു.
വനിതകളുട വിവിധ ഉല്‍പ്പന്നങ്ങള്‍ വില്‍പന നടത്തുന്ന ചെറുകിട സ്ഥാപനങ്ങളില്‍ സ്വദേശി വനിതാ വല്‍ക്കരണം നടപ്പാക്കുന്നതോടെ മലയാളികളുള്‍പ്പടെ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍. ഈ മേഖലയിലെ നിയമ ലംഘനം കണ്ടെത്തുന്നതിന് തൊഴില്‍ മന്ത്രാലയത്തിനു പുറമെ അതാത് മേഖലയിലെ മുനിസിപ്പാലിറ്റികളുമായി മന്ത്രാലയം ധാരണയിലെത്തിയിട്ടുണ്ട്.
