ഉപാധികളൊന്നുമില്ലാതെയാണ് മാപ്പ് നല്‍കിയത്
റിയാദ്: സൗദി അറേബ്യയിൽ കൊലക്കയര് കാത്തു കിടക്കുന്ന ഉത്തര്പ്രദേശുകാരന് മാപ്പു നല്കി മലയാളി കുടുംബം. ജോലി സ്ഥലത്തു വെച്ചു കൊല്ലപ്പെട്ട പാലക്കാട്ടുകാരന്റെ കുടുംബമാണ് നഷ്ടപരിഹാരത്തുക പോലും വാങ്ങാതെ പ്രതിക്ക് മാപ്പു നല്കിയത്.
മരിച്ചയാളുടെ കുടുബവും കൊലനടത്തിയാളുടെ കുടുംബവും കെ എം സി സി നടത്തിയ ഇടപെടലിന് ശേഷം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടിലെത്തുകയായിരുന്നു ആറുവര്ഷം മുന്പ് സൗദിയിലെ അല് അസിയില് വെച്ചാണ് പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ മുഹമ്മദ് ആഷിഫ് യു പി സ്വദേശിയുടെ ആക്രമണത്തില് മരിച്ചത്.
കൊലയാളിക്ക് പുണ്യമാസമായ റംസാനില് ഉപാധികളൊന്നുമില്ലാതെയാണ് മലയാളി കുടുംബം മാപ്പ് നല്കിയത്. ഉത്തര് പ്രദേശുകാരന് മുഹറം അലിയാണ് പ്രതി. കെ എം സി സിയാണ് രണ്ടു കുടുംബങ്ങളുമായി സംസാരിച്ച് പ്രതിക്ക് മാപ്പു നല്കാനുള്ള വേദിയൊരുക്കിയത്
