കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ട്രെയിന്‍ യാത്രക്കാരിലുണ്ടായ വന്‍ വര്‍ദ്ധന മൂലമാണ് സര്‍വീസുകളുടെ എണ്ണം ഇരട്ടിയോളമാക്കാന്‍ സൗദി റെയില്‍വെ തീരുമാനിച്ചത്. പുതിയ തീരുമാന പ്രകാരം പ്രതിവാര സര്‍വീസുകളുടെ എണ്ണം 233 ആവും. റിയാദ് - ദമാം റൂട്ടില്‍ പ്രതിവാര സര്‍വീസുകളുടെ എണ്ണം 82 ആയും റിയാദിനും ഹുഫൂഫിനുമിടയില്‍ സര്‍വീസുകളുടെ എണ്ണം 68 ആയും ദമാമിനും ഹുഫൂഫിനുമിടയിലുള്ള ട്രെയിനുകളുടെ എണ്ണം 83 ആയുമാണ് വര്‍ദ്ധിപ്പിക്കുക. ഈ വര്‍ഷം ആദ്യ പകുതിയില്‍ സൗദി റെയില്‍വേസ് ഓര്‍ഗനൈസേഷന്‍ ട്രെയിന്‍ സര്‍വീസുകളില്‍ 7,68,000 പേരാണത്രെ യാത്ര ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ യാത്ര ചെയ്തവരേക്കാള്‍ 45,000 പേരുടെ വര്‍ധനയുണ്ടായതായി സൗദി റെയില്‍വേസ് ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതോടൊപ്പം സൗദി റെയില്‍വെ യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങളും വര്‍ദ്ധിപ്പിച്ചു. ഇതില്‍ ഏറ്റവും പ്രധാനം ഓണ്‍ലൈന്‍ ബക്കിംഗ് സൗകര്യമാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ സര്‍വീസും അടുത്തിടെ ആരംഭിച്ചിട്ടുണ്ട്. സ്വദേശികളും വിദേശികളും റിയാദ് - ദമാം റൂട്ടിലെ യാത്രക്കായി സൗദി റെയില്‍വെയെ ഏറെ ആശ്രയിക്കാറുണ്ട്. ഇവര്‍ക്ക് ഏറെ
